കൊച്ചിക്കാരുടേയും കൊച്ചിയിലെത്തുന്നവരുടേയും ദീര്‍ഘകാലത്തെ ആവശ്യം; നടക്കുമോ ഇല്ലയോ എന്ന് ഉടനെ അറിയാം
കൊച്ചി: ആലുവയില്‍ നിന്ന് വാട്ടര്‍ മെട്രോയില്‍ നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനാകുമോ സാദ്ധ്യതാപഠനത്തിന് തുടക്കമിട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി.
ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്.
കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാര്‍ഗമായി വികസിപ്പിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആദ്യം ഈ റൂട്ടാണ് പരിഗണിക്കുന്നത്. കൊച്ചി മെട്രോയ്ക്കും സിയാലിനും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും ഗതാഗതക്കുരുക്ക് മൂലം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും വാട്ടര്‍ മെട്രോയ്ക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
പഠന വിഷയങ്ങള്‍
സര്‍വീസ് ഏതുതരം ബോട്ടാണ് ഉപയോഗിക്കാനാവുക
കണക്ടിവിറ്റി ഏതൊക്കെ മാര്‍ഗത്തിലാകണം
ആലുവ സ്റ്റേഷനുമായും വിമാനത്താവളവുമായും ഏതുതരത്തിലാണ് ബന്ധിപ്പിക്കാനാകുക
സര്‍വീസിന് സാദ്ധ്യമായ മാര്‍ഗങ്ങള്‍ എന്തൊക്കെ
ആലുവയില്‍ ആരംഭിച്ച് എയര്‍പോര്‍ട്ടില്‍ അവസാനിക്കുന്ന പോയിന്റ് ടു പോയിന്റ് സര്‍വീസാണോ ഇടയ്ക്ക് സ്റ്റോപ്പുള്ളതാണോ അഭികാമ്യം
എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം
ആലുവയില്‍ നിന്ന് പെരിയാറിലൂടെ വിമാനത്താവളത്തിലേക്കുള്ള ദൂരം---- ഏകദേശം എട്ട് കിലോമീറ്റര്‍
വാട്ടര്‍ മെട്രോ
ആരംഭം---- 2023 ഏപ്രില്‍ 25ന്
നിലവിലെ സര്‍വീസ് എട്ട്
ആകെ---- 20 ബോട്ടുകള്‍
ഉടന്‍ ആരംഭിക്കുന്ന റൂട്ടുകള്‍
വെല്ലിംഗ് ടണ്‍ ഐലന്‍ഡ് മട്ടാഞ്ചേരി
ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഹൈക്കോര്‍ട്ട്----ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍
പ്രാരംഭ സാദ്ധ്യതാപഠനത്തിനു ശേഷമുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് പുറമേ നിന്നുള്ള ഏജന്‍സിലെ ചുമതലപ്പെടുത്തും. ഇതിനായി ടെന്‍ഡര്‍ ക്ഷണിക്കും- സാജന്‍ പി. ജോണ്‍, സി.ഒ.ഒ കൊച്ചി വാട്ടര്‍ മെട്രോ
കടമക്കുടിയിലേക്കും
കടമക്കുടിയിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. സ്റ്റേഷന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 14 ല്‍ കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.
ഡിസംബറോടെ രണ്ട് ടെര്‍മിനലുകളും പ്രവര്‍ത്തനസജ്ജമാക്കും. വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് എന്നീ ടെര്‍മിനലുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.