അനാഥമാണ് ഈ അക്ഷര ക്ഷേത്രം

Friday 29 August 2025 1:18 AM IST
പരവൂർ പൊഴിക്കരയിലെ വി.കേശവനാശാൻ ആൻഡ് മഹാകവി കെ.സി.കേശവപിള്ള സ്മാരക മുനിസിപ്പൽ വായനശാല

പരവൂർ: ദുരിതത്തിൽ നിന്ന് എങ്ങനെയെങ്കിലും കരകയറാൻ കേഴുകയാണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പരവൂർ പൊഴിക്കരയിലെ വി.കേശവനാശാൻ ആൻഡ് മഹാകവി കെ.സി.കേശവപിള്ള സ്മാരക മുനിസിപ്പൽ വായനശാല. 68 വർഷം പഴക്കമുള്ള വായനശാലയുടെ കെട്ടിടം ജീർണിക്കുകയും പ്രവർത്തനം മുടങ്ങുകയും ചെയ്യതോടെ നാലായിരത്തോളം പുസ്തകങ്ങളാണ് നശിക്കുന്നത്.

നഗരസഭയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പ്രവർത്തനം. മൂന്നു വർഷം കൂടുമ്പോൾ നഗരസഭയെ സഹായിക്കാൻ പൊതുയോഗത്തിലൂടെ ജനകീയ ഭരണസമിതി രൂപീകരിക്കും. എന്നാൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ, വെള്ളക്കരം, വൈദ്യുതി എന്നിവയുടെ ബിൽ നഗരസഭ അടയ്ക്കണം. ഇതൊന്നും നടക്കാത്തതിനാൽ കെട്ടിടം ജീർണിച്ചു. കഴിഞ്ഞ ജനകീയ കമ്മിറ്റി പുസ്തക ശേഖരണ മാസാചരണം വഴിയും വീടുകളിൽ നിന്ന് നേരിട്ട് ശേഖരിച്ചതുമായ നാലായിരത്തിലധികം പുസ്തകങ്ങൾ അകത്തുണ്ട്. ഉടമ മരിച്ചതിനെ തുടർന്നു ഇരവിപുരത്തെ ഒരു സ്വകാര്യ ഗ്രന്ഥശാലയിൽ നിന്നു ലഭിച്ച ശേഖരവും ഇക്കൂട്ടത്തിൽപ്പെടുന്നു.

1957 ലാണ് വായനശാലയുടെ തുടക്കമെന്ന് ചരിത്രരേഖകൾ പറയുന്നു. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പൊഴിക്കരയിൽ നിർമ്മിച്ച സ്പിൽവേയ്ക്കായി പൊളിച്ച വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഉപയോഗിച്ച് പ്രദേശവാസികളായ യുവാക്കളാണ് വായനശാലയ്ക്കായി ചെറിയൊരു താത്കാലിക ഷെഡ് പുറമ്പോക്ക് ഭൂമിയിൽ നിർമ്മിച്ചത്. തുടക്കം മുതൽ വായനശാലയ്ക്ക് ഇതുതന്നെയായിരുന്നു പേര്. കേരളകൗമുദി, മലയാളരാജ്യം എന്നീ ദിനപത്രങ്ങളായിരുന്നു പ്രധാന വായന മാദ്ധ്യമങ്ങൾ.

പുറമ്പോക്ക് വസ്തുവിൽ നിൽക്കുന്ന വായനശാലയും കെട്ടിടവും സ്വന്തമാക്കാൻ ചിലർ ശ്രമിച്ചതോടെ പ്രവർത്തനങ്ങൾ താളം തെറ്റി. ജാതി തിരിച്ചുള്ള അവകാശവാദങ്ങൾ ഉടലെടുത്തു. പിന്നീട് വായനശാല പഞ്ചായത്ത് ഏറ്റെടുത്താണ് പ്രശ്നങ്ങൾ പരിഹരിച്ചത്.

ശ്രമങ്ങളെല്ലാം പരാജയം

1970ൽ വായനശാലയിൽ പരവൂർ പഞ്ചായത്ത് റേഡിയോ കിയോസ്ക് സ്ഥാപിച്ചു. തുടർന്ന് പ്രദേശവാസികളായ പലരും ഒറ്റയ്ക്കും കൂട്ടായും നിരവധി പ്രവർത്തനങ്ങൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. പരേതരായ മുള്ളുവിള ചന്ദ്രശേഖരൻ പിള്ള, ശിവൻ പിള്ള, ദേവയണ്ണൻ എന്ന ശിവശങ്കരപിള്ള, മാതിക്കഴികം ഭാസ്കരപിള്ള, ആശാൻവിളാകം സോമൻ, കല്ലിൽ സോമൻ, അന്ന് പഞ്ചായത്ത് അംഗമായിരുന്ന അബ്ദുൾ അസീസ് എന്നിവരായിരുന്നു അഞ്ച് പതിറ്റാണ്ടോളം വായനശാലയുടെ സാരഥികൾ. 1977-78 കാലത്ത് പുസ്തക ശേഖരണത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പരവൂർ പ‌ഞ്ചായത്ത് നഗരസഭയാകുകയും വായനശാല മുനിസിപ്പൽ വായനശാലയാകുകയും ചെയ്തു. പൊഴിക്കര വാ‌ർഡ് കൗൺസിലർ പരേതനായ മേടയിൽ സജീവിന്റെ ശ്രമഫലമായി​ നി​ർമ്മി​ച്ച പുതിയ ഇരുനിലകെട്ടിടമാണ് ജീർണാവസ്ഥയിലെത്തി നിൽക്കുന്നത്.

ജനലുകൾ ഇളകിക്കിടക്കുകയാണ്. വാതിലുകൾ അടയ്ക്കാനാവുന്നില്ല. യഥാസമയം പെയിന്റിംഗും നടത്തിയിട്ടില്ല. നാലായിരത്തോളം പഴയതും പുതിയതുമായ പുസ്തകങ്ങളും അനാഥമാവുകയാണിവിടെ. ജനകീയ സമിതി നിലവിലു

ണ്ടെങ്കിലും പ്രവർത്തിക്കാനുള്ള സാഹചര്യമില്ല

പ്രദേശവാസികൾ