ശാരദാമഠം നവരാത്രി സംഘാടക സമിതി

Friday 29 August 2025 2:00 AM IST

കൊല്ലം: ശ്രീശാരദാമഠം നവരാത്രി മഹോത്സവം സംഘാടക സമിതി രൂപീകരണ സമ്മേളനം ശ്രീനാരായണ വനിതാ കോളേജിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലറും ശാരദാമഠം ഉപദേശക സമിതി കൺവീനറുമായ പി.സുന്ദരൻ ഉദ്ഘാടനം ചെയ്തു. ആർ.ഡി.സി ചെയർമാനും ശാരദാമഠം ഉപദേശക സമിതി ചെയർമാനുമായ അനൂപ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, ജി.രാജ് മോഹൻ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ്, വനിത കോളേജ് പ്രിൻസിപ്പൽ ഡോ.ജിഷ, വി.എൻ.എസ്.എസ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ വി.വിജയൻ, സന്ദീപ്, കനകജ, എ.ഡി.രമേശ്, അജന്തകുമാർ എന്നിവർ സംസാരിച്ചു. 201 അംഗ കമ്മിറ്റി രൂപീകരിച്ചു.