ലോട്ടറി ജി.എസ്.ടി പിൻവലിക്കണം

Friday 29 August 2025 2:04 AM IST

കൊല്ലം: കേരള ലോട്ടറിയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര ധനകാര്യ മന്ത്രിയുടെ നിർദ്ദേശം പിൻവലിക്കണമെന്ന് സ്ട്രീറ്റ് വെണ്ടേഴ്‌സ് ആൻഡ് ലോട്ടറി ഏജന്റ്സ്, സെല്ലേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2017 ൽ 12 ശതമാനമായിരുന്ന ലോട്ടറി നികുതി 2020ൽ 28 ശതമാനമായി വർദ്ധിപ്പിച്ചാണ് ഈടാക്കുന്നത്. കേരളത്തിൽ അഞ്ച് ലക്ഷത്തിലധികം ഏജന്റുമാരും കച്ചവടക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗം ഉപജീവനം നടത്തുന്ന മേഖലയാണിത്. ഇപ്പോൾ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്ന 40 ശതമാനം ജി.എസ്.ടി നടപ്പായാൽ തൊഴിൽ മേഖല തകരുമെന്നും യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് എം.പിമാർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.കെ.ആനന്ദക്കുട്ടൻ അദ്ധ്യക്ഷനായി.