അമൃതയിൽ സ്റ്റുഡന്റ് ചാപ്ടർ
Friday 29 August 2025 2:06 AM IST
കരുനാഗപ്പള്ളി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിയേഴ്‌സ് ജിയോ സയൻസ് ആൻഡ് റിമോട്ട് സെൻസിംഗ് സൊസൈറ്റിയുടെ സ്റ്റുഡന്റ് ചാപ്ടർ അമൃത വിശ്വവിദ്യാപീഠത്തിൽ പ്രവർത്തനം ആരംഭിച്ചു. സിക്കിം സ്റ്റേറ്റ് ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയർമാനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ സീനിയർ പ്രൊഫസറുമായ പ്രൊഫ. വിനോദ് കുമാർ ശർമ്മയും ഐ.ഇ.ഇ.ഇ കേരള സെക്ഷൻ ചെയറും തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി പ്രൊഫസറുമായ ഡോ. ബി.എസ്.മനോജ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഡോ.ജ്ഞാനപ്പഴം, ഡോ. മനീഷ.വി.രമേഷ്, ഡോ.രാജേഷ് കണ്ണൻ മേഘലിംഗം, പ്രൊഫ. വിനോദ് കുമാർ ശർമ്മ എന്നിവർ പങ്കെടുത്തു.