അയ്യങ്കാളി അനുസ്മരണം
Friday 29 August 2025 2:15 AM IST
കൊല്ലം: പട്ടികജാതി മോർച്ച കൊല്ലം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ദിനാചരണം ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് പീരങ്കി മൈതാനത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം ചന്ദ്രൻ അദ്ധ്യക്ഷനായി. പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബി.ബബുൽദേവ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ഭാരവാഹികളായ ഹരീഷ് തെക്കേടം, ബൈജു കൂനമ്പായിക്കുളം, മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗോപി, മോർച്ച നേതാക്കളായ ധർമ്മപാലൻ, സുനിൽ കടവൂർ, അഡ്വ. രാധാകൃഷ്ണൻ, പ്രദീപ് ഇരവിപുരം, ശ്രീജമുഖത്തല, വത്സല കുണ്ടറ, ചന്ദ്രബോസ്, മനു എന്നിവർ പങ്കെടുത്തു.