ഫാം ഫെസ്റ്റ് ഓണം മേളയ്ക്ക് തുടക്കം
Friday 29 August 2025 2:23 AM IST
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഫാം ഫെസ്റ്റ് 2025” ഓണം മേള ആശ്രാമം മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. കാർഷിക ഉത്പന്നങ്ങൾ, ഖാദി, കയർഫെഡ്, കാഷ്യു കോർപ്പറേഷൻ, കൈത്തറി ഉത്പന്നങ്ങൾ എന്നിവയ്‌ക്കൊപ്പം ജനജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രദർശന- വിൽപ്പന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ദിവസേന കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. സെപ്തംബർ 3 വരെയാണ് മേള. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷയായി.വസന്ത രമേശ്, അഡ്വ. അനിൽ.എസ് കല്ലേലിഭാഗം, ആർ.വിമൽചന്ദ്രൻ, കെ.ശിവകുമാർ, എം.എസ് അനീസ, കുര്യോട്ടുമല ഫാം സൂപ്രണ്ട് വി.പി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.