നാടൻ തെങ്ങുകൾ നട്ട് പിടിപ്പിക്കും
Friday 29 August 2025 2:25 AM IST
കൊല്ലം: കുട്ടികളിൽ പരിസ്ഥിതി ബോധം ഉണർത്തുന്നതിന് സിദ്ധാർത്ഥ ഫൗണ്ടേഷൻ നെടുമ്പന ഗ്രാമത്തിൽ 250 നാടൻ തെങ്ങുകൾ നട്ട് പിടിപ്പിക്കും. പശ്ചിമതീര നെടിയൻ എന്ന ഡബ്ല്യു.സി.ടി (വെസ്‌റ്റ് കോസ്‌റ്റ് ടാൾ) ഇനത്തിലെ തെങ്ങുകളാണ് നടുന്നത്. പൊതു ഇടങ്ങളിലും താല്‌പര്യമുള്ള സ്വകാര്യ വ്യക്തികളുടെ വീടുകളിലും വിത്തുകൾ സൗജന്യമായി നൽകും. ഉദ്ഘാടനം നെടുമ്പന ഗ്രാമത്തിലെ വെളിച്ചിക്കാലയിലെ സർക്കാർ ആശുപത്രി പരിസരത്ത് 15 തെങ്ങിൻ തൈകൾ നട്ട് കവി കുരീപ്പുഴ ശ്രീകുമാറും പരിസ്‌ഥിതി സാമൂഹിക പ്രവർത്തകരും ഉദ്യോഗസ്‌ഥരും ചേർന്ന് നിർവഹിക്കും. പത്രസമ്മേളനത്തിൽ സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി യു.സുരേഷ്, അദ്ധ്യാപകൻ ആഷിക് ദത്ത് പള്ളിമൺ, പ്രേം ഷാജ് എന്നിവരും പങ്കെടുത്തു. ഫോൺ: 8547496082.