അലങ്കാര ലൈറ്റിലെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു; സംഭവം കണ്ണൂരിൽ
Friday 29 August 2025 10:45 AM IST
കണ്ണൂർ: കളിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു. കണ്ണൂർ മട്ടന്നൂരിലെ കോളാരി കുംഭംമൂലം അൽ മുബാറക്കിലെ ഉസ്മാൻ മജനിയും ആയിഷയുടെയും മകൻ സി മുഹിയുദ്ദീൻ ആണ് മരിച്ചത്. ഇന്നലെ വെെകുന്നേരം ആറരയോടെ വീട്ടിൽ വച്ചായിരുന്നു ദാരുണസംഭവം നടന്നത്. വരാന്തയിലെ ഗ്രിൽലിൽ സ്ഥാപിച്ച അലങ്കാര ലൈറ്റിലെ വയറിൽ നിന്നാണ് ഷോക്കേറ്റത്. കുട്ടി ഗ്രിൽസിന് മുകളിലേക്ക് പിടിച്ചു കയറുന്നതിനിടെയാണ് ഷോക്കേറ്റതെന്നാണ് നിഗമനം. ഷോക്കേറ്റ ഉടൻ മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം കൂത്തുപറമ്പ് ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കുട്ടി മരണത്തിന് കീഴടങ്ങി.