കുതിച്ചുയർന്ന് സ്വർണവില; ഇന്ന് മാത്രം കൂടിയത് 520 രൂപ, ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 520 രൂപ ഉയർന്ന് 75,760 രൂപയായി. ഗ്രാമിന് 65 രൂപ കൂടി 9,470 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 75,240 രൂപയും ഗ്രാമിന് 9,405 രൂപയുമായിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് ഇന്ന് 3,400 ഡോളറിൽ നിന്നും 3,423 ഡോളറിലേക്കെത്തി.ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,261 രൂപയും പവന് 82,648 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,696 രൂപയും പവന് 61,568 രൂപയുമാണ്.
ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു. കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവാകും. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വർദ്ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും. വിവാഹസീസണിൽ സ്വണവില വർദ്ധിക്കുന്നത് ആഭരണം വാങ്ങാൻ കാത്തിരുന്നവരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഗ്രാം നിരക്ക് 10,000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
അതേസമയം, ഇന്നത്തെ വെളളിവിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ന് ഗ്രാമിന് 129.90 രൂപയും കിലോഗ്രാമിന് 1,29,900 രൂപയുമാണ് നിരക്ക്. ഇന്നലെ ഗ്രാമിന് 130 രൂപയും കിലോഗ്രാമിന് 1,30,000 രൂപയുമായിരുന്നു വെളളിനിരക്ക്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.