പള്ളിയിൽ പോയി തിരിച്ചുവന്ന ഭർത്താവ് കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭാര്യയെ; വയോധിക സ്വയം വെട്ടിമരിച്ചു

Friday 29 August 2025 12:48 PM IST

മാനന്തവാടി: വയനാട്ടിൽ അറുപത്തിയേഴുകാരി സ്വയം വെട്ടിമരിച്ചു. പയ്യമ്പള്ളിയിൽ മുട്ടൻകര പൂവത്തിങ്കൽ വീട്ടിൽ മേരിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മേരിയുടെ ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരിച്ചുവന്നപ്പോൾ ചോരയിൽ കുളിച്ച്, കൈയും കാലും വെട്ടിമുറിച്ച നിലയിലാണ് മേരിയെ കണ്ടത്.

ഉടൻതന്നെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക അസ്വാസ്ഥ്യവും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.