അന്നപൂർണ ഓണക്കിറ്റ് വിതരണം
Friday 29 August 2025 3:06 PM IST
പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ചുള്ള അന്നപൂർണ ഓണക്കിറ്റ് വിതരണോദ്ഘാടനം പറവൂർ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ. റഷീദ് അദ്ധ്യക്ഷനായി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ഭരണസമതി അംഗങ്ങളായ പി.എൻ. ദിലീപ്കുമാർ പി.കെ. ഉണ്ണി, ബാങ്ക് സെക്രട്ടറി കെ.എസ്. ജെയ്സി തുടങ്ങിയവർ സംസാരിച്ചു.