അങ്കണവാടി ഉദ്ഘാടനം നാളെ

Friday 29 August 2025 3:09 PM IST

പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് 166-ാനമ്പർ തൂയിത്തറ അങ്കണവാടിയുടെ പുതിയ കെട്ടിട ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയാകും. ഷാരോൺ പനക്കൽ, പി.പി. അരൂഷ്, എം.കെ. രാജേഷ്, ബബിത ദിലീപ്കുമാർ, വി.എ. താജുദ്ദീൻ, രഞ്ജിത്ത് മോഹൻ, ജ്യോതി ശങ്കരമാലിൽ തുടങ്ങിയവർ സംസാരിക്കും.