യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കണോ? സിമ്പിളായി ഇക്കാര്യം ചെയ്താൽ മതി, നിങ്ങൾക്ക് പിടിച്ചുനിൽക്കാം
Friday 29 August 2025 3:10 PM IST
ഇന്നത്തെക്കാലത്ത് ഡോക്‌ടർ, എഞ്ചിനീയർ, ടീച്ചർ തുടങ്ങിയ പ്രൊഫഷൻ പോലെ ഒന്നായി മാറിയിരിക്കുകയാണ് യൂട്യൂബർ. ആശയവും ക്ഷമയുമുണ്ടെങ്കിൽ കൈനിറയെ പണം സമ്പാദിക്കാനുള്ള മികച്ച മാർഗമാണ് യൂട്യൂബ്. എന്നാലിന്ന് എല്ലാ മേഖലകളിലും യൂട്യൂബർമാരുടെ എണ്ണം വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് മിക്ക കണ്ടന്റ് ക്രിയേറ്റർമാരും. അതിനാൽ തന്നെ കൃത്യമായ രീതിയിൽ യൂട്യൂബ് ഉപയോഗിക്കുന്നതെങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. യൂട്യൂബർ അല്ലെങ്കിൽ കണ്ടന്റ് ക്രിയേറ്റർ ആകാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
- മികച്ച യൂട്യൂബർ ആയി വരുമാനം നേടാനുള്ള ആദ്യപടി ഗുണമേന്മയുള്ള, നല്ല ഉള്ളടക്കങ്ങൾ നിർമിക്കുക എന്നതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഉപഭോക്താക്കൾക്ക് ഉപയോഗപ്രദമായ, രസിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന തരത്തിലുള്ളവയായിരിക്കും കണ്ടന്റുകൾ. അനാവശ്യ കണ്ടന്റുകളെക്കാൾ ഇത്തരം വീഡിയോകൾക്ക് സ്ഥിരമായ പ്രേക്ഷകരെയും ലഭിക്കും.
- ഗുണമേന്മ എന്നതുപോലെ പ്രധാനമാണ് സ്ഥിരത. കണ്ടന്റുകൾ ക്യത്യമായ ഇടവേളകളിൽ പങ്കുവയ്ക്കുന്നത് സ്ഥിരതയുള്ള ഫോളോവേഴ്‌സിനെ ലഭിക്കാനും സഹായിക്കും. അടുത്ത വീഡിയോയ്ക്കായി പ്രേക്ഷകരെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലായിരിക്കണം വീഡിയോകൾ പങ്കുവയ്ക്കേണ്ടത്.
- യൂട്യൂബിൽ നിന്ന് മികച്ച വരുമാനം സമ്പാദിക്കുന്നതിൽ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനും (എസ്‌ഇഒ) പ്രധാന പങ്കുവഹിക്കുന്നു. ടൈറ്റിലിൽ കൃത്യമായ കീവേഡുകൾ ഉപയോഗിക്കുന്നത്, മികച്ച ഡിസ്‌ക്രിപ്ഷനുകൾ നൽകുന്നത്, ടാഗുകൾ നൽകുന്നത് എന്നിവയും പ്രധാനമാണ്. ഇത് മികച്ച ട്രാഫിക് ഒരു വീഡിയോയിൽ എത്തിക്കാൻ സഹായിക്കുന്നു. ആകർഷകമായ തമ്പ്‌നെയിൽ നൽകേണ്ടതും പ്രധാനമാണ്.
- യൂട്യൂബിന് പുറമെ വീഡിയോകൾ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയവയിൽ പങ്കുവച്ചും പ്രൊമോട്ട് ചെയ്യാം.
- പ്രേക്ഷകരോട് ലൈക്ക്, കമന്റ്, സബ്സ്‌ക്രിപ്ഷൻ എന്നിവയും ആവശ്യപ്പെടാം.
- സബ്സ്‌ക്രിപ്ഷൻ കൂടുന്നതിനോടൊപ്പം റവന്യൂ ഓപ്ഷനുകളും ലഭ്യമായിത്തുടങ്ങും. സ്‌പോൺസർഷിപ്പുകൾ, ബ്രാൻഡ് ഡീലുകൾ എന്നിവയാണ് ഇതിൽ പ്രധാനം. യൂട്യൂബിലെ ആഡ്‌സെൻസ് പ്രോഗ്രാം പരസ്യങ്ങളിൽ നിന്ന് സമ്പാദിക്കാനും ക്രിയേറ്റർമാരെ സഹായിക്കുന്നു.
- ചിലർ ചാനൽ ബ്രാൻഡിന്റെ പേരിൽ ടിഷർട്ട്, മഗ്, തൊപ്പി തുടങ്ങിയവ വിറ്റും വരുമാനമുണ്ടാക്കുന്നു.
- സബ്സ്ക്രിപ്ഷനും ഫോളോവേഴ്‌സിനെയും നേടാൻ ക്ഷമ ആവശ്യമാണ്. അതിനാൽതന്നെ ആദ്യ വീഡിയോ തന്നെ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാതെ ഗുണമേന്മയുള്ള കണ്ടന്റുകൾ കൃത്യമായ ഇടവേളകളിൽ പങ്കുവയ്ക്കണം.