മണ്ണിൽ മൂടിയിരുന്ന മൂർഖനെ ആദ്യം ശ്രദ്ധിച്ചില്ല, ഉഗ്രശബ്‌ദവും അനക്കവും കേട്ടതോടെ വീട്ടുടമ ഭയന്നു; ഒടുവിൽ സംഭവിച്ചത്
Friday 29 August 2025 4:29 PM IST
കർണാടകയിലെ പൊന്നപേട്ട് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. കുടകിലെ പാമ്പ് സംരക്ഷകനായ നവീൻ റാക്കിയും ഒപ്പമുണ്ട്. വീടിന് പുറകിലെ വലിയ ഒരു റൂമിൽ പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. മുമ്പ് കോഴി ഇറച്ചി വെട്ടുന്ന സ്ഥലമായിരുന്നു ഇത്. ഇപ്പോൾ പഴയ സാധനങ്ങൾ വക്കുന്ന സ്ഥലമായാണ് ഉപയോഗിക്കുന്നത്.
അവിടെ ഒരു വലിയ പാമ്പ് കയറുന്നതാണ് വീട്ടുടമ കണ്ടത്. സ്ഥലത്തെത്തിയ വാവാ സുരേഷും നവീനും തെരച്ചിൽ ആരംഭിച്ചു. കുറേ സാധങ്ങൾ മാറ്റി. വളരെക്കാലമായി അടുക്കി വച്ചിരിക്കുന്ന തടികളും നീക്കി. ഇതോടെ നല്ല ഉച്ചത്തിലുള്ള ചീറ്റൽ ശബ്ദം. പിന്നെ കണ്ടത് ചാടി കുതിച്ച് വരുന്ന രാജവെമ്പാലയുടെ വലിപ്പമുള്ള മൂർഖൻ പാമ്പിനെയാണ്. കാണുക അപകടകാരിയായ വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.