അങ്കണവാടി യൂണി. സമ്മേളനം

Saturday 30 August 2025 12:55 AM IST

കൊച്ചി: ഭാരതീയ അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ (ബി.എം.എസ്) സംസ്ഥാന സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് ശർമിഷ്ഠ ജോഷി ഉദ്ഘാടനം ചെയ്തു. ബി.എം.എസ് സംസ്ഥാന സെക്രട്ടറി സെക്രട്ടറി ദേവു ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് അഖിലേന്ത്യ സമിതി അംഗം അഡ്വ. എസ്. ആശാമോൾ, സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.പി. മുരളീധരൻ, സംസ്ഥാന സമിതി അംഗം എം.പി ചന്ദ്രശേഖരൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റയി സതി മനോഹരൻ (പത്തനംതിട്ട), ജനറൽ സെക്രട്ടറിയായി ദേവു ഉണ്ണി (മലപ്പുറം), ട്രഷററായി ദീപ സുരേഷ് (എറണാകുളം) എന്നിവരെ തിരഞ്ഞെടുത്തു.