ആർ.ജെ.ഡി കൺവെൻഷൻ

Saturday 30 August 2025 12:45 AM IST
ആർ.ജെ.ഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കൺവൻഷൻ സംസ്ഥാന കൗൺസിൽ അംഗം ആയാടത്തിൽരവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: രാഷ്ട്രീയ ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ 'തദ്ദേശം ഒരുക്കം' സംസ്ഥാന കൗൺസിൽ അംഗം ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി അമർനാഥ് അദ്ധ്യക്ഷത വഹിച്ചു. അമരാവതി - മേമുണ്ട - വായേരി മുക്ക് റോഡ് പണി പുനരാരംഭിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ആർ.ജെ.ഡി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ടി .എൻ മനോജൻ, ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് കൊടക്കലാം കണ്ടി കൃഷ്ണൻ, മഹിളാ ജനത പഞ്ചായത്ത് പ്രസിഡന്റ് ഒ.എം സിന്ധു, ഇ .എം നാണു, വി. ബാലകൃഷ്ണൻ ,സുധീഷ് എം .ടി .കെ, സ്നേഹിൽശശി, ഷിജിൻ കെ.കെ,ശ്യാമിൽശശി എന്നിവർ പ്രസംഗിച്ചു. മലയിൽ ബാലകൃഷ്ണൻ സ്വാഗതവും സച്ചിൻ വില്യാപ്പള്ളി നന്ദിയും പറഞ്ഞു.