കോൺഗ്രസ് ഗൃഹസമ്പർക്കം
Saturday 30 August 2025 12:02 AM IST
മേപ്പയ്യൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി കെ.പി.സി.സി ആഹ്വാനം ചെയ്ത വാർഡുതല ഗൃഹ സമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കീഴരിയൂരിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എൻ.എം പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡി .സി .സി സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ , മുതിർന്ന കോൺഗ്രസ് നേതാവ് തിക്കോടി നാരായണൻ, ബ്ലോക്ക് സെക്രട്ടറിമാരായ ശശി പാറോളി, പാരിജാതം രാമചന്ദ്രൻ ,ജി.പി പ്രീജിത്ത്, പഞ്ചായത്ത് മെമ്പർമാരായ സവിത നിരത്തിന്റെ മീത്തൽ , ഇ.എം മനോജ്, ചുക്കോത്ത് ബാലൻ നായർ ,എം എം രമേശൻ, ഒ.കെ കുമാരൻ, പാറക്കീൽ അശോകൻ, ടി.എം പ്രജേഷ് മനു, ടി. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.