ഓണാഘോഷത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു, സംഭവം വടംവലി മത്സരത്തിന് പിന്നാലെ
Friday 29 August 2025 8:51 PM IST
പാലക്കാട്: ഓണാഘോഷത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് അഗളി ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥിയായ ജീവ (22) ആണ് മരിച്ചത്. കോളേജിലെ വടംവലി മത്സരം കഴിഞ്ഞതിനുപിന്നാലെ വിദ്യാർത്ഥി കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ഉടൻതന്നെ ജീവയെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.