പഞ്ചാരിമേളം അരങ്ങേറ്റം

Friday 29 August 2025 8:57 PM IST

പന്തളം: കുരമ്പാല വാദ്യഗുരുകുലത്തിന്റെ പഞ്ചാരിമേള അരങ്ങേറ്റം ഇന്ന് വൈകിട്ട് നാലിന് പൂഴിക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കും. അജിത് കൽഹാരത്തിന്റെ ശിക്ഷണത്തിൽ 16 പേരാണ് പതികാലത്തിൽ അരങ്ങേറുന്നത്. കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. മേള വിദ്വാൻമാരായ കുമ്മത്ത് രാമൻകുട്ടി നായർ, വട്ടേക്കാട് കനകൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വാദ്യഗുരുകുലത്തിന്റെ വാദ്യകലാവൈഭവ് പുരസ്‌കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും യുവ വാദ്യപ്രതിഭാ പുരസ്‌കാരം അഖിൽ കടവൂരിനും നൽകും