രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖർ അന്തരിച്ചു
Friday 29 August 2025 9:27 PM IST
ബംഗളൂരു: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം.കെ.) ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ ദേശമംഗലത്ത് മാങ്ങാട്ടിൽ കുടുംബാംഗമാണ്.
1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ.ചന്ദ്രശേഖർ എയർ കമ്മഡോറായി 1986ലാണ് വിരമിച്ചത്. പിന്നീട് ബംഗളൂരുവിലായിരുന്നു താമസം. തൃശൂർ കൊണ്ടയൂർ തോപ്പിൽ കുടുംബാംഗമായ ആനന്ദവല്ലിയാണ് ഭാര്യ. മകൾ: ഡോ.ദയ മേനോൻ (യു.എസ്.എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ,അനിൽ മേനോൻ (യു.എസ്.എ). സംസ്‌കാരം പിന്നീട് നിശ്ചയിക്കും.