മിൽമ വിദ്യാഭ്യാസ അവാർഡ് വിതരണവും ഓണാഘോഷവും
Saturday 30 August 2025 12:21 AM IST
മാവുങ്കാൽ: മിൽമ കാസർകോട് ഡയറി എംപ്ലോയീസ് വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയറിയിലെ ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും ഓണാഘോഷങ്ങളുടെ സമാപനവും നടന്നു. ഡയറി ഓഡിറ്റോറിയത്തിൽ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡയറി മാനേജർ സ്വീറ്റി വർഗ്ഗീസ് അദ്ധ്യക്ഷയായി. എസ്.എസ്.എൽ.സി വിഭാഗത്തിൽ ആൽവിൻ ആന്റണി ടോം, ഹയർ സെക്കൻഡറി വിഭാഗത്തിൽ കെ. അനുരാജ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ഡയറിയിലെ താത്കാലിക ജീവനക്കാരുടെ മക്കൾക്കുള്ള അവാർഡ് വിഭാഗത്തിൽ എം.വി ശ്യാം ചരൺ ദാസും ശ്രുതി നിഷാന്ത് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് കെ. ശിഖയും ഏറ്റുവാങ്ങി. കെ. തമ്പാൻ, സി. രാഘവൻ എന്നിവർ സംസാരിച്ചു. എംപ്ലോയീസ് വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി ബിജുമോൻ സ്വാഗതവും വെൽഫെയർ ജോയിന്റ് സെക്രട്ടറി എം.വി ബാദുഷ് കുമാർ നന്ദിയും പറഞ്ഞു.