ഗ്രൂപ്പ് യോഗം പച്ചക്കള്ളം: ഷാഫി പറമ്പിൽ

Saturday 30 August 2025 12:00 AM IST

കോഴിക്കോട്: സി.പി.എമ്മിന് തങ്ങളെ വേട്ടയാടാൻ അജണ്ടയുണ്ടാവുമെന്നും, മാദ്ധ്യമങ്ങൾ അതേറ്റു പിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി. താൻ പാലക്കാട് ഗ്രൂപ്പ് യോഗം ചേർന്നെന്ന പച്ചക്കള്ളമാണ് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. താൻ ഓഫീസിലിരുന്ന് ജനങ്ങളെ കണ്ടതാണെന്നും അവിടെ മാദ്ധ്യമങ്ങളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രന്റെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നെന്നായിരുന്നു വാർത്ത. ചന്ദ്രൻ ആ ദിവസം പാലക്കാട് ഉണ്ടായിരുന്നില്ല. ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. താൻ പാലക്കാടെത്തിയത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ്.. ഒരു മാദ്ധ്യമം വ്യാജ വാർത്ത നൽകുകയും മറ്റുള്ളവർ അതേറ്റു പിടിക്കുകയും ചെയ്തു. . വടകരയിൽ കേട്ടാലറയ്ക്കുന്ന തെറിയും ഭീഷണിയുമുണ്ടായതിനാലാണ് പ്രതികരിച്ചത്. തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പൊലീസ് കാഴ്ചക്കാരായി നിന്നു.

പൊലീസിന് വേണമെങ്കിൽ വഴി തിരിച്ചു വിടാമായിരുന്നു.രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് വ്യക്തമായ നിലപാടെടുത്തു കഴിഞ്ഞു. കുറ്റാരോപിതന്റെ സുഹൃത്താണെന്ന് പറഞ്ഞാണ് വേട്ടയാടൽ. ഇതെന്ത് ന്യായമാണെന്ന്

ഷാഫി ചോദിച്ചു.

രാ​ഹു​ലി​നെ​തി​രാ​യ​ ​കേ​സ്: അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​യ്ക്കെ​തി​രാ​യ​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സി​ലെ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​മാ​റ്റി.​ ​ക്രൈം​ബ്രാ​ഞ്ച് ​തി​രു​വ​ന​ന്ത​പു​രം​ ​റേ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​സി.​ബി​നു​കു​മാ​റി​നാ​യി​രു​ന്നു​ ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.​ ​സെ​ൻ​ട്ര​ൽ​ ​യൂ​ണി​റ്റി​ലെ​ ​ഡി​വൈ.​എ​സ്.​പി​ ​ഷാ​ജി​യാ​ണ് ​പു​തി​യ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ.​ ​ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ​ ​സാ​ഗ​ർ,​ ​സ​ജ​ൻ,​ ​സൈ​ബ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഷി​നോ​ജ് ​എ​ന്നി​വ​രും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ട്.​ ​സൈ​ബ​ർ​ ​വി​ദ​ഗ്ദ്ധ​രും​ ​സം​ഘ​ത്തി​ലു​ണ്ടാ​വും.​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ​പു​തി​യ​ ​സം​ഘ​ത്തെ​ ​നി​യ​മി​ച്ച​ത്.​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലും​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ന​ട​ത്തി​യ​ ​മൂ​ന്നു​പേ​രു​ടെ​ ​മൊ​ഴി​യെ​ടു​ത്താ​വും​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങു​ക.​ ​മോ​ശം​ ​അ​നു​ഭ​വം​ ​നേ​രി​ട്ട​ ​യു​വ​തി​ക​ളെ​ ​അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ​ ​ക​ണ്ടെ​ത്തും.​ ​അ​വ​രി​ൽ​ ​നി​ന്ന് ​മൊ​ഴി​യെ​ടു​ത്താ​ലേ​ ​ഗു​രു​ത​ര​ ​വ​കു​പ്പു​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രാ​നാ​വൂ.​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഉ​ട​ൻ​ ​യോ​ഗം​ ​ചേ​രും.

വ്യാ​ജ​ ​ഐ.​ഡി​ ​കാ​ർ​ഡ് ​കേ​സ് : കെ.​എ​സ്.​യു​ ​നേ​താ​വി​ന്റെ​ ​വീ​ട്ടി​ൽ​ ​റെ​യ്ഡ്

അ​ടൂ​ർ​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​ ​വ്യാ​ജ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​കെ.​എ​സ്.​യു​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​റെ​യ്ഡ്. ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഏ​ഴം​കു​ളം​ ​സ്വ​ദേ​ശി​ ​മു​ബി​ൻ​ ​ബി​നു​വി​ന്റെ​യും​ ​അ​ടൂ​രി​ലെ​ ​ര​ണ്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​വീ​ടു​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ഉ​ച്ച​വ​രെ​യാ​യി​രു​ന്നു​ ​റെ​യ്ഡ്.​ ​മു​ബി​ൻ​ ​ബി​നു​വി​ന്റെ​ ​മൊ​ബൈ​ൽ​ഫോ​ൺ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ 2023​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ക്കാ​ൻ​ ​രാ​ഹു​ൽ​ ​വ്യാ​ജ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ക​ൾ​ ​ഉ​ണ്ടാ​ക്കി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​അ​ന്ന് ​അ​ടൂ​ർ,​ ​പ​ന്ത​ളം​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ചി​ല​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വീ​ടു​ക​ളി​ലും​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​രു​ന്നു.​ ​ലാ​പ്ടോ​പ്പ്,​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും​ ​വ്യ​ക്ത​മാ​യ​ ​തെ​ളി​വു​ക​ൾ​ ​ല​ഭി​ച്ചി​ല്ല.​ ​സ​ർ​ക്കാ​ർ​ ​തു​ട​ർ​ന്ന് ​കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി.​ ​ചി​ല​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ക്ര​മ​ക്കേ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​രാ​ഹു​ലി​ന്റെ​ ​പേ​ര് ​പ​രാ​മ​ർ​ശി​ച്ച​താ​യി​ ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​രാ​ഹു​ലി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​യ​താ​യും​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​താ​യും​ ​സൂ​ച​ന​യു​ണ്ട്.​ ​എ​ന്നാ​ൽ​ ​രാ​ഹു​ൽ​ ​ഇ​ത് ​നി​ഷേ​ധി​ച്ചു.