അനർഹമായി റേഷൻ വാങ്ങി: പിഴ 9.63കോടി രൂപ
Saturday 30 August 2025 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻകാർഡ് ഉപയോഗിച്ചത് 1.31 ലക്ഷം പേർ.ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ഒന്നരവർഷത്തിനിടെ 9.63കോടി രൂപ പിഴയീടാക്കുകയും ചെയ്തു. 2024 ജനുവരി ഒന്നുമുതൽ 2025 മേയ് 31വരെയുള്ള കണക്കുപ്രകാരമാണ് ഇവരെ കണ്ടെത്തിയതെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കി. 77,170 പേർ സ്വമേധയാ ഞങ്ങൾ മുൻഗണനയ്ക്ക് അർഹരല്ലെന്ന് അറിയിച്ചു. 48,903 പേരെ പരിശോധനയിലൂടെ കണ്ടെത്തിയാണ് പിഴചുമത്തിയത്. മുക്കാൽലക്ഷത്തോളം രൂപ പിഴചുമത്തിയ കേസുമുണ്ട്.