നെഹ്റുട്രോഫി ജലമേള ഇന്ന്

Saturday 30 August 2025 12:00 AM IST

ആലപ്പുഴ: 71-ാമത് നെഹ്റുട്രോഫി ജലമേള ഇന്ന് പുന്നമടക്കായലിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാ‌ടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. രാവിലെ 11 മുതൽ ചെറുവള്ളങ്ങളുടെ മത്സരവും വൈകിട്ട് നാല് മുതൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും നടക്കും. 21ചുണ്ടൻ ഉൾപ്പടെ 75 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്നത്.ജലോത്സവമായതിനാൽ രാവിലെ 8 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.