ഓണം വരെ മഴ: 2ന് വീണ്ടും ന്യൂനമർദ്ദം
Saturday 30 August 2025 12:38 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വരെ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. നിലവിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് മഴ ലഭിക്കുന്നത്. ഇത് ശക്തി കുറഞ്ഞതോടെ ഇന്ന് മുതൽ മഴയിൽ നേരിയ കുറവുണ്ടാകും. എന്നാലും മഴ പൂർണമായി വിട്ടു നിൽക്കില്ല. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 2ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ ഓണത്തിനും ഇടവിട്ട മഴ ലഭിക്കും.വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാദ്ധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ.