എം.ജി സർവകലാശാല

Saturday 30 August 2025 12:54 AM IST

പരീക്ഷകൾ മാ​റ്റിവച്ചു

സെപ്‌തംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാ​റ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

മൂന്നാം സെമസ്​റ്റർ എം.ബി.എ (2023 അഡ്മിഷൻ തോ​റ്റവർക്കായുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്‌തംബർ 11വരെ ഓൺലൈനിൽ അപേക്ഷിക്കാം.

പ്രാക്‌ടിക്കൽ രണ്ടാം സെമസ്​റ്റർ എം.എസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2024 അഡ്മിഷൻ റഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്,2018 അഡ്മിഷൻ അവസാന മെഴ്‌സി ചാൻസ് ഓഗസ​റ്റ് 2025) പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ നാല്,ആറ് തീയതികളിൽ നടക്കും.