നാഷണൽ യൂത്ത് അവാർഡ്

Saturday 30 August 2025 12:02 AM IST

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നാഷണൽ യൂത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾക്ക് ഒരുലക്ഷം രൂപയും മെഡലും സർട്ടിഫിക്കറ്റും സംഘടനകൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് അവാർഡ്. പരമാവധി 20 വ്യക്തികൾക്കും 5 സംഘടനകൾക്കും പുരസ്‌കാരം നൽകും. പ്രായപരിധി 15നും 29നും മദ്ധ്യേ.ദേശീയ വികസനം,സാമൂഹ്യ സേവനം,ആരോഗ്യം,ഗവേഷണം,പുതുമ,സംസ്‌കാരം, മനുഷ്യാവകാശ സംരക്ഷണം,സാഹിത്യം,കല,ടൂറിസം,ആയുർവേദം,സജീവപൗരത്വം,സമൂഹസേവനം,കായികം,അക്കാഡമിക മികവ്,സ്മാർട്ട് ലേണിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ യുവ ജനങ്ങൾക്കായി വ്യത്യസ്തമായ വികസന,സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയ യുവ ജനങ്ങൾ, യുവജന സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. https://awards.gov.in/home/awardLibrary അവസാന തീയതി സെപ്തംബർ 30.