സ്വകാര്യ ബസുടമകൾക്ക് നോട്ടീസ്: സുപ്രീംകോടതി

Saturday 30 August 2025 12:07 AM IST

ന്യൂഡൽഹി: 32 റൂട്ടുകൾ ദേശസാത്കരിച്ചത് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സർക്കാരും കെ.എസ്.ആർ.ടി.സിയും സമർപ്പിച്ച ഹർജികളിൽ സ്വകാര്യ ബസുടമകൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. 140 കിലോമീറ്ററിൽ കൂടുതലുള്ള സർവീസിന് പെർമിറ്റ് നിഷേധിച്ചതും ഹൈക്കോടതി റദ്ദാക്കിയത് തങ്ങളുടെ എതിർപ്പ് പരിഗണിക്കാതെയാണെന്ന് കെഎസ്.ആർ.ടി.സിയും സർക്കാരും വാദിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി വിശദമായി വാദം കേൾക്കും.