ആഘോഷിച്ചു
Friday 29 August 2025 11:57 PM IST
മലപ്പുറം: കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മഹാത്മ അയ്യങ്കാളിയുടെ ജന്മദിനം കേരള ദളിത് ഫഡറേഷൻ (ഡെമോക്രാറ്റിക്) ജില്ല കമ്മിറ്റി ആഘോഷിച്ചു. അയ്യങ്കാളിയുടെ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന നടന്ന അനുസ്മരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി.ചിന്നൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്് സാമി പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ സുന്ദരൻ, ദാമോദരൻ പനക്കൽ, അംഗത്ത് ഗോപി, പി കുമാരി, പി സുന്ദരൻ, പി.സി.വേലായുധൻ, രാമൻകുട്ടി മുത്തന്നുർ, ജിനേഷ് കാവനൂർ, പി.പി.നാടിക്കുട്ടി, പി.ടി.വേലായുധൻ, എ.ലഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.