വനിതാ സംഗമം
മലപ്പുറം: എൻ.ടി.യു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമം മലപ്പുറത്ത് എൻ.ടി.യു വനിതാ വിഭാഗം ജോയിന്റ് കൺവീനർ എ.സുചിത ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ വിഭാഗം കൺവീനർ പി. അജിത അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാനപ്രസിഡൻറ് സി. ജീജാഭായി മുഖ്യപ്രഭാഷണം നടത്തി. എൻ.ടി.യു സംസ്ഥാന സെക്രട്ടറി എ.വി. ഹരീഷ്, സംസ്ഥാന സമിതി അംഗം എൻ. ജയശ്രീ , ജില്ലാ പ്രസിഡൻറ് വി.സുധീർ , ജില്ലാ ജനറൽ സെക്രട്ടറി പി. ടി. സുരേഷ്, ജില്ലാ വൈസ് പ്രസിഡൻറ് പി.വി.ബിന്ദു, മലപ്പുറം ഉപ ജില്ലാ പ്രസിഡൻറ് ബി.എസ്.ബിന്ദു, പരപ്പനങ്ങാടി ഉപജില്ലാ പ്രസിഡൻറ് സി. രമ്യ , തിരൂർ ഉപജില്ലാ സെക്രട്ടറി കെ. ആർ.രജനി, അരീക്കോട് ഉപജില്ലാ വനിതാ വിഭാഗം കൺവീനർ ഷീന എന്നിവർ സംസാരിച്ചു. ജില്ലാ വനിതാ വിഭാഗം ജോയിന്റ് കൺവീനർ പ്രഭ . സി. ശേഖർ സ്വാഗതവും ജോയിന്റ് കൺവീനർ ഷീജ അനിൽ നന്ദിയും പറഞ്ഞു. നേരത്തേ അയ്യങ്കാളിയുടെ ഛായാ പടത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.