ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണം

Saturday 30 August 2025 12:38 AM IST

കൊല്ലം: കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിലും സ്കൂൾ വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധവുമായ നയങ്ങൾക്കെതിരെ കേരള വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി രൂപീകരണവും കൺവെൻഷനും ജില്ലാ പഞ്ചായത്ത് ഹാളിൽ ചരിത്രകാരനും പ്രഭാഷകനുമായ ഡോ.കെ.എൻ.ഗണേഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി എം.ഷാജഹാൻ വിഷയാവതരണം നടത്തി. സാങ്കേതിക സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. എസ്.അയൂബ് അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.ഗാഥ സ്വാഗതവും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു നന്ദിയും പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാനായി ഡോ.എസ്.അയൂബിനെയും കൺവീനറായി കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എസ്.സബിതയെയും തിരഞ്ഞെടുത്തു.