പട്ടിണി സമരം

Saturday 30 August 2025 12:40 AM IST

കൊല്ലം: നിർമ്മാണ തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ക്ഷേമനിധിയിൽ തിരുകിക്കയറ്റിയവർക്കെതിരെ നടപടി സ്വീകരിക്കുക, ക്ഷേമബോർഡിനെ തകർക്കുന്ന നടപടി അവസാനിപ്പിക്കുക, 17 മാസത്തെ പെൻഷൻ കുടിശ്ശിക ഉത്രാടത്തിന് മുമ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സെക്രട്ടേറിയറ്റിലേക്കും ജില്ലാതലത്തിൽ കളക്‌ടറേറ്റുകളുടെ മുന്നിലും ധർണയും പട്ടിണി സമരവും നടത്തുന്നതിന്റെ ഭാഗമായി സെപ്തംബർ 1ന് രാവിലെ കൊല്ലം കളക്ടറേറ്റ് പടിക്കൽ പട്ടിണി സമരവും കൂട്ടധർണയും നടത്തുമെന്ന് ഫെഡറേഷൻ ജില്ലാ പ്രസിഡന്റും ഐ.എൻ.ടി.യു.സി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ ചവറ ഹരീഷ് കുമാർ അറിയിച്ചു.