ഓണത്തിനായി 4000കോടി കൂടി കടമെടുക്കും

Saturday 30 August 2025 2:21 AM IST

തിരുവനന്തപുരം:ഓണ ചെലവിനായി സംസ്ഥാനം 4000കോടി രൂപാ കൂടി വായ്പയെടുക്കും.ഇതോടെ ഓണക്കാലത്തെ ചെലവിന് എടുത്ത വായ്പ 7000കോടിയായി. സർക്കാർ ജീവനക്കാർക്ക് ശമ്പളവും ബോണസും ഉത്സവബത്തയും ഓണം അഡ്വാൻസും വിതരണം ചെയ്യുന്നതിനുള്ള കുറവ് പരിഹരിക്കാനാണ് ഇപ്പോൾ നാലായിരം കോടി കൂടി കടം വാങ്ങുന്നത്.