എൽ.പി.ജി ട്രക്ക് ഡ്രൈവർമാർക്ക് 12,500 രൂപ ബോണസ്

Saturday 30 August 2025 2:30 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് 1000 രൂപ വർദ്ധിപ്പിച്ച് 12,500 രൂപയാക്കി. ക്ലീനർമാർക്ക് 6,500 രൂപ ബോണസ് ലഭിക്കും. ബോണസ് നിശ്ചയിക്കുന്നതിന് അഡീഷണൽ ലേബർ കമ്മിഷണർ കെ.എം സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ ഓണം അഡ്വാൻസ് 5,000 രൂപയാണ്. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ബി ഹരികുമാർ, എം. ഇബ്രാഹിം കുട്ടി, ഷൈജു ജേക്കബ്, ചന്ദ്രൻ വേങ്ങലോത്ത്, തോമസ് കണ്ണാടിയിൽ,​മൈലക്കാട് സുനിൽ, റിജു.യു, പെരുന്താന്നി രാജു എന്നിവരും ട്രക്ക് കോൺട്രാക്ടേഴ്സ് അസോസിയഷന്റെ ബാബു ജോസഫ്, അജിൻ ഷാ, പി.ടി സതീഷ് ബാബു, സനൽ കുമാർ എന്നിവരും പങ്കെടുത്തു.