മൂവാറ്റുപുഴയിൽ കെഎസ്‌ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; പത്തുപേർക്ക് പരിക്ക്
Saturday 30 August 2025 11:59 AM IST
മൂവാറ്റുപുഴ: കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസ് എതിർദിശയിൽ വന്ന മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സ്വകാര്യ ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കെഎസ്‌ആർടിസി ബസിനും സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.