വനിത ഫെസ്റ്റ് വിളംബര ജാഥ

Sunday 31 August 2025 12:30 AM IST
വനിത ഫെസ്റ്റിൻ്റെ മുന്നോടിയായി കോക്കല്ലൂരിൽ നടന്ന വിളംബര ജാഥ

ബാലുശ്ശേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോക്കല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന 'ജ്വാല 2025' വനിതാ ഫെസ്റ്റിന് മുന്നോടിയായി കോക്കല്ലൂർ അങ്ങാടിയിൽ വിളംബര ഘോഷയാത്ര നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. അനിത, ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് .ടി.എം ശശി ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം പ്രേമ.പി.പി, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ആരിഫബീ വി.എം ,കോഴിക്കോട് വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം തുടങ്ങിയവർ നേതൃത്വം നൽകി.