വീയപുരം ചുണ്ടൻ ജലരാജാക്കൻമാർ , നെഹ്റുട്രോഫി കിരീടത്തിൽ മുത്തമിട്ടത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ

Saturday 30 August 2025 7:39 PM IST

ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ​ വീയപുരം ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഫോട്ടോഫിനിഷിലാണ് വീയപുരം കിരീടം പിടിച്ചെടുത്തത്. വി.ബി.സി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. തുടക്കംമുതൽ വീയപുരം മുന്നിലായിരുന്നു. എന്നാൽ പിന്നീട് മേൽപ്പാടവും നടുഭാഗവും മുന്നോട്ട് വന്നെങ്കിലും അവസാനഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വീയപുരം ജേതാക്കളാകുകയായിരുന്നു.

21 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫിയിൽ മത്സര രംഗത്തുണ്ടായിരുന്നത്. ആറ് ഹീറ്റ്സിൽ നിന്ന് നാലു ടീമുകൾ കലാശപ്പോരിനിറങ്ങി. മൂന്നാംട്രാക്കിൽ മേൽപ്പാടം ,​ രണ്ടാംട്രാക്കിൽ നിരണം,​ മൂന്നാംട്രാക്കിൽ നടുഭാഗം ,​ നാലാംട്രാക്കിൽ വീയപുരം എന്നിവയാണ് അണിനിരന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ ലൈനോടു കൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്.