ജലമാണ് ജീവൻ കാമ്പെയിൻ

Sunday 31 August 2025 12:39 AM IST
'ജലമാണ് ജീവൻ'

കോഴിക്കോട്: ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന 'ജലമാണ് ജീവൻ' ജനകീയ കാമ്പെയിന് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഒളവണ്ണയിൽ കിണർ ക്ലോറിനേറ്റ് ചെയ്ത് നിർവഹിച്ചു. ജലശുദ്ധി ഉറപ്പുവരുത്തുന്നതിനായുള്ള മാർഗനിർദ്ദേശ പത്രിക പ്രകാശനം ചെയ്തു. അമീബിക് മസ്തിഷ്‌കജ്വരം ഉൾപ്പെടെയുള്ള ജലജന്യരോഗ പ്രതിരോധം ലക്ഷ്യമിട്ടാണ് കാമ്പെയിൻ. ആദ്യഘട്ടത്തിൽ ജില്ലയിലെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തുകയും ടാങ്കുകൾ വൃത്തിയാക്കുകയും ചെയ്യും. ഇതിനാവശ്യമായ സാമഗ്രികൾ ലഭ്യമാക്കി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇ.എം.എസ്.ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ശൈലജ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി തുടങ്ങിയവർ പങ്കെടുത്തു.