ഓണസമ്മാനമായി 25 ലക്ഷം രൂപ
Sunday 31 August 2025 12:24 AM IST
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ഓണാഘോഷ പരിപാടിയുടെ ഭാഗമായി ലൈഫ് ഗുണഭോക്താക്കൾക്ക് 23.10 ലക്ഷം രൂപയും അതിദരിദ്ര വിഭാഗത്തിലെ ഭൂരഹിത ഭവനരഹിത കുടുംബത്തിന് രണ്ട്ലക്ഷം രൂപയും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണസമ്മാനമായി 1250 രൂപ വീതവും നൽകി. ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ സി.കെ.നാസർ, എം.സി.സുബൈർ,അഡ്വ. എ.സജീവ്, പി.പി. ബാലകൃഷ്ണൻ, അഡ്വ.കെ.എം. രഘുനാഥ്, എടത്തിൽ നിസാർ, കരിമ്പിൽ ദിവാകരൻ, ടി. സുഗതൻ, കെ.ടി.കെ. ചന്ദ്രൻ, കെ.വി. നാസർ, കരിമ്പിൽ വസന്ത, വി.വി. റിനീഷ്, ജൂനിയർ സുപ്രണ്ട് ഗിരീഷ്, വി.ഇ.ഒമാരായ സോണി സെബാസ്റ്റ്യൻ, അർജുൻ എന്നിവർ പ്രസംഗിച്ചു.