എങ്കിലും പൊന്നേ! പവന് 76,960 രൂപ
Sunday 31 August 2025 12:16 AM IST
കൊച്ചി: സ്വർണ വില ഇന്നലെ പവന് 1,200 രൂപ കൂടി 76,960 രൂപയിലെത്തി. ഗ്രാമിന് 150 രൂപ വർദ്ധിച്ച്, 9,620 രൂപയായി. നിലവിലെ വിലയനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 83,500 രൂപയാകും.
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയുമാണ് വില ഉയരാൻ കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (28.35 ഗ്രാം) 32 ഡോളർ കുതിപ്പോടെ 3,446 ഡോളറിലെത്തി.
അമേരിക്കയിൽ നാണയപ്പെരുപ്പം ഉയരുന്നതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുത്തനെ കുറയ്ക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നയത്തിലെ ചാഞ്ചാട്ടം ഡോളറിന്റെ വിശ്വാസ്യതയ്ക്കും മങ്ങലേൽപ്പിക്കുന്നു.