ഗുരുദേവ ജീവചരിത്രം തെലുങ്കിൽ പ്രകാശനം ചെയ്തു
ഹൈദരാബാദ്:'ശ്രീനാരായണ ഗുരു ദി പെർഫക്ട് യൂണിയൻ ഒഫ് ബുദ്ധ ആൻഡ് ശങ്കര'എന്ന പേരിൽ അശോകൻ വേങ്ങശ്ശേരി ഇംഗ്ലീഷിൽ എഴുതിയ ഗുരുവിന്റെ ജീവചരിത്രത്തിന്റെ തെലുങ്ക് പരിഭാഷ സിനിമാതാരവും ഗുരുദേവ ചരിത്രത്തിൽ അഗാധജ്ഞാനവുമുള്ള സുമൻ തൽവാർ പ്രകാശനം ചെയ്തു.
ഹൈദരാബാദ് രവീന്ദ്രഭാരതിയിൽ നടന്ന ചടങ്ങിൽ ഡോ.സായിബാബ ഗൗഡ് അദ്ധ്യക്ഷത വഹിച്ചു.തെലുങ്ക് പണ്ഡിത ലക്ഷ്മി നാഗേശ്വർ പുസ്തകം പരിചയപ്പെടുത്തി.കന്നഡ-മലയാള സാഹിത്യകാരൻ സുധാകരൻ രാമന്തളി,പി.ആർ.ശ്രീകുമാർ,ജയരാജ് ഭാരതി,വൈ.സത്യനാരായണ,അശോകൻ വേങ്ങശ്ശേരി, പുസ്തകം പരിഭാഷപ്പെടുത്തിയ മുരളീധർ ഇസനാക്ക തുടങ്ങിയവർ സംസാരിച്ചു.ഡോ.സത്യഭായി ശിവദാസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചത്.ശ്രീകാന്ത് ഗൗഡ ഗുരുദേവ പ്രാർത്ഥനാഗീതം ആലപിച്ചു.ഉപേന്ദ്ര ഗൗഡ് സ്വാഗതവും,എസ്.രാമലിംഗം നന്ദിയും പറഞ്ഞു. ജീവചരിത്ര ഗ്രന്ഥത്തിന്റെ മറാഠി,ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലുള്ള പരിഭാഷകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കന്നഡ,ബംഗാളി, സംസ്‌കൃതം ഭാഷകളിലും പരിഭാഷ പൂർത്തിയായി.