രാഹുൽ മാങ്കൂട്ടത്തിനെതിരെ കഴമ്പില്ലാത്ത ആരോപണം : അടൂർ പ്രകാശ്

Sunday 31 August 2025 12:00 AM IST

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളിലൊന്നാണെന്ന് അടൂർ പ്രകാശ് എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സി.പി.എം ഉയർത്തിയ അപവാദ പ്രചരണങ്ങൾ കേരളം കണ്ടതാണ്.എല്ലാവർക്കും നീതി ലഭ്യമാക്കേണ്ടതുണ്ട്.മറുഭാഗത്ത് ഇരിക്കുന്നവർക്കെതിരെയും സമാന ആരോപണമുണ്ട്. അവർക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം.ആരോപണം ഉയർന്ന സാഹചര്യം പരിഗണിച്ചാണ് പാർട്ടി രാഹുലിനെതിരെ നടപടി സ്വീകരിച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞയുന്നു. നിയമം എല്ലാവർക്കും ഒരു പോലെയായിരിക്കേ രാഹുലിനെ മാത്രം എന്തിന് മാറ്റി നിർത്തണമെന്ന് രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ചും അടൂർ പ്രകാശ് പ്രതികരിച്ചു.സിപിഎം അല്ല കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്.രാഹുലിനെതിരെ കേസില്ല.ജനാധിപത്യ രീതിയിലാണ് മാറ്റി നിർത്തിയത്. കേസെടുക്കട്ടെ അപ്പോൾ നോക്കാമെന്നും അടൂർ പ്രകാശ് പറഞ്ഞു.

ആരോപണങ്ങൾ ഉയർന്നവർ സഭയിലുണ്ട്.