പോസ്റ്റർ പ്രകാശനം

Sunday 31 August 2025 1:00 AM IST
ഈ ഓണം ഹരിത ഓണം' പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി നിർവഹിക്കുന്നു.

പാലക്കാട്: വരവായി വൃത്തിയുടെ ചക്രവർത്തി, ഈ ഓണം ഹരിത ഓണം എന്ന ബ്രാൻഡിംഗുമായി 2025ലെ ഓണാഘോഷങ്ങൾ പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്താൻ ആഹ്വാനം ചെയ്ത് ജില്ലാ ശുചിത്വ മിഷൻ പ്രചാരണ പോസ്റ്റർ ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, നവകേരളം ജില്ലാ കോർഡിനേറ്റർ എ.സൈതലവി, ശുചിത്വ മിഷൻ കോർഡിനേറ്റർ ജി.വരുൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.