മുഖ്യമന്ത്രിക്കെതിരെ വീഡിയോ: ക്രൈം നന്ദകുമാറിനെതിരെ കേസ്

Sunday 31 August 2025 12:05 AM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീ‌‌ർത്തിപരമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ക്രൈം വാരിക എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാക്കനാട് സ്വദേശി ഗിരീഷ് കുമാറിന്റെ പരാതിയിലാണ് നടപടി. കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കൽ, ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ അപകീ‌‌ർത്തിപരമായ ഉള്ളടക്കം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി. കേസിൽ 2022ൽ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.