പായസമേളയുമായി കെ.ടി.ഡി.സി
Sunday 31 August 2025 12:08 AM IST
തിരുവനന്തപുരം: ഓണത്തിന് പൊലിമ പകരാൻ കെ.ടി.ഡി.സി പായസ വിതരണ കൗണ്ടറുകൾ ഒരുക്കുന്നു. ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സെപ്തംബർ 1 മുതൽ 5 വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെ കൗണ്ടർ പ്രവർത്തിക്കും. മാസ്‌കോട്ട് ഹോട്ടലിൽ 3 മുതൽ 5 വരെ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ പായസം ലഭിക്കും. ഗ്രാൻഡ് ചൈത്രത്തിലെ പായസ മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 11 .30ന് കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശിയും മാസ്‌കോട്ട് ഹോട്ടലിലെ പായസ മേളയുടെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസും നിർഹിക്കും.