ക്ലിഫ് ഹൗസ് മാർച്ച്:രണ്ടു പേർകൂടി റിമാൻഡിൽ റിമാൻഡിലായവരെ സന്ദർശിച്ച് ഷാഫി പറമ്പിൽ
Sunday 31 August 2025 12:13 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. നേമം സ്വദേശി അഖിൽ രവീന്ദ്രൻ, കരമന സ്വദേശി നൃപൻ എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഷാഫി പറമ്പിൽ എം.പിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വടകരയിൽ വഴിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് ക്ലിഫ് ഹൗസിലേക്ക് ബുധനാഴ്ച രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ചിൽ പങ്കെടുത്ത 28 പേർക്കെതിരെയാണ് വധശ്രമം, റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിലെത്തി സന്ദർശിച്ച് ഷാഫി പറമ്പിൽ എം.പി.