പി.എസ് .സി അഭിമുഖം

Sunday 31 August 2025 1:06 AM IST

തിരുവനന്തപുരം: യു.പി. സ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുളള അഭിമുഖം സെപ്തംബർ 10, 11, 12 തീയതികളിൽ നടത്തും. കണ്ണൂർ ജില്ലയിൽ പി.എസ്.സി. കണ്ണൂർ, കാസർകോട് , വയനാട് ജില്ലാ ഓഫീസുകളിൽ വച്ചും കോഴിക്കോട് ജില്ലയിൽ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും ആലപ്പുഴ ജില്ലയിൽ പി.എസ്.സി. പത്തനംതിട്ട, ആലപ്പുഴ ജില്ലാ ഓഫീസുകളിൽ വച്ചും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഏസ്തറ്റിക്സ് (കാറ്റഗറി നമ്പർ 682/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് സെപ്തംബർ 2 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 730/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണ പരിശോധന പൂർത്തിയാക്കാത്തവർക്ക് സെപ്തംബർ 9, 10 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.ആർ. 16 വിഭാഗത്തിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ. പരീക്ഷ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പാത്തോളജി) (കാറ്റഗറി നമ്പർ 279/2024) തസ്തികയിലേക്ക് സെപ്തംബർ 12 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ - ടൈംടേബിൾ പ്രസിദ്ധീകരിച്ചു

വകുപ്പുതല പരീക്ഷ 2025 ജൂലൈ വിജ്ഞാപന പ്രകാരമുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ പി.എസ്.സി. വെബ്‌സൈറ്റിൽ ലഭിക്കും.