പ്രൈവറ്റ് ബാങ്കേഴ്സ് അസോ. സമ്മേളനം
Sunday 31 August 2025 1:46 AM IST
കൊട്ടാരക്കര: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കൊട്ടാരക്കര താലൂക്ക് സമ്മേളനവും ജില്ലാ സമ്മേളനവും 31ന് കൊട്ടാരക്കരയിൽ നടക്കും. മൈലം മുകളിൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10ന് താലൂക്ക് സമ്മേളനം. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ഗോപു ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വി.വർഗീസ് അദ്ധ്യക്ഷനാകും. ജില്ലാ പൊതുസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.ശുഭവർമ്മ രാജ അദ്ധ്യക്ഷനാകും. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണമേനോൻ ചികിത്സാ സഹായം വിതരണം ചെയ്യും. ജില്ലാ സെക്രട്ടറി ബിനു ചെറിയാൻ, സംസ്ഥാന പ്രസിഡന്റ് പി.എ.ജോസ്, വി.വിശ്വംഭരൻ, ജയചന്ദ്രൻ മറ്റപ്പള്ളി, ആർ.അശോകൻ, അനി വിജയൻ എന്നിവർ സംസാരിക്കും.