ജീവകാരുണ്യം ചുമതല

Sunday 31 August 2025 1:47 AM IST
ജനാഭിപ്രായവേദിയുടെ ഓണം സ്മൃതിസംഗമത്തിൽ നിർധനർക്കുള്ള ധനസഹായം വിതരണം ചെയ്തുകൊണ്ട് ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ പ്രസംഗിക്കുന്നു.

കൊല്ലം: ജീവകാരുണ്യ പ്രവർത്തനം സമൂഹത്തിന്റെ ചുമതലയാണെന്ന് പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ. പരസ്പരസ്‌നേഹം നഷ്ടപ്പെടുമ്പോഴാണ് വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാഭിപ്രായവേദിയുടെ ആഭിമുഖ്യത്തിൽ കൊല്ലം റെഡ് ക്രോസ് സൊസൈറ്റി ഹാളിൽ നിർദ്ധനർക്ക് ചികിത്സാ ധനസഹായവും ഓണക്കോടി വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡി.ഗീതാകൃഷ്ണൻ അദ്ധ്യക്ഷനായി. കവി പുന്തലത്താഴം ചന്ദ്രബോസിന്റെ 'വാക്ക് കൊണ്ട് മുറിവേറ്റവർ' എന്ന കവിതാസമാഹാരം ഡോ.പുനലൂർ സോമരാജൻ പ്രകാശനം ചെയ്തു. അഡ്വ.സുകുൽ ഖാദർ പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ ഡോ.എം.രാമനാഥപിള്ള, ജി.ചന്ദ്രകുമാർ മജീന്ദ്ര എന്നിവരെ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കവിസംഗമവും നടന്നു